സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് ഇന്നുമുതൽ

Share

തിരുവനന്തപുരം: ഒമാനിലെ പ്രധാന എയര്‍ലൈന്‍സ് കമ്പനികളിലൊന്നായ സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് ഏപ്രില്‍ 2 മുതല്‍. മസ്‌കറ്റില്‍ നിന്ന് രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ 4.35നു പുറപ്പെട്ട് 6.50ന് മസ്‌കറ്റില്‍ എത്തും.

സലാം എയറിന്റെ വരവോടെ ഒമാനില്‍ ജോലി ചെയ്യുന്ന കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയും. വേനല്‍ക്കാല ഷെഡ്യൂളില്‍ തിരുവനന്തപുരത്തു നിന്ന് ആദ്യമായി സര്‍വീസ് തുടങ്ങുന്ന പുതിയ എയര്‍ലൈന്‍സ് ആണ് സലാം എയര്‍.

ബാങ്കോക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വീസിനും അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ സര്‍വീസുകള്‍ക്കൊപ്പം യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്