സ്വവർഗ വിവാഹം: പുനഃപരിശോധനാ ഹർജികൾ പരിശോധിക്കുന്നതിൽനിന്ന് പിന്മാറി ജസ്റ്റിസ് സഞ്ജീവ് ഖന്ന

Share

സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ലെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ പരിശോധിക്കുന്നതിൽനിന്നു പിന്മാറി ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഇതോടെ ഹർജി പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കേണ്ട സാഹചര്യമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നു സഞ്ജീവ് ഖന്ന അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് കോടതി ചേംബറിലാണ് ഹർജികൾ പരിഗണിക്കാനായി ബെഞ്ച് ചേർന്നത്.

സ്വവർഗ വിവാഹം നിയമവിധേയമല്ലെന്നറിയിച്ച് 2023 ഒക്ടോബർ 17 നു പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികളാണ് ബെഞ്ച് പരിഗണിച്ചത്. ഇതു തുറന്ന കോടതിയിൽ പരിഗണിക്കില്ലെന്നു നേരത്തേ തന്നെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിനു പുറമേ, ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ഹിമ കോലി, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ എന്നിവര്‍ ചേർന്നതാണ് അഞ്ചംഗ ബെഞ്ച്. കേസിൽ വിധി പറഞ്ഞ ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗളും എസ്. രവീന്ദ്രഭട്ടും വിരമിച്ചതിനിലാണ് ജസ്റ്റിസ് ഖന്ന, നാഗരത്ന എന്നിവരെ ഉൾപ്പെടുത്തിയത്. പുതിയ ബെഞ്ച് വ്യാഴാഴ്ച വീണ്ടും ഹർജികൾ പരിശോധിക്കും.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ