സാംസങ് ഗാലക്‌സി നോട്ട് 7 തിരിച്ചു വിളിക്കുന്നു

സാംസങ് ഗ്യാലക്‌സി നോട്ട് 7 ലോകവ്യാപകമായി കമ്പനി തിരിച്ചു വിളിക്കുന്നു.ചാര്‍ജ്ജിങ്ങിനിടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇതെന്ന് അറിയുന്നു.ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാംസങ് അ

സാംസങ് ഗാലക്‌സി നോട്ട് 7 തിരിച്ചു വിളിക്കുന്നു
samsunggalaxy

സാംസങ് ഗ്യാലക്‌സി  നോട്ട് 7 ലോകവ്യാപകമായി കമ്പനി തിരിച്ചു വിളിക്കുന്നു.ചാര്‍ജ്ജിങ്ങിനിടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇതെന്ന് അറിയുന്നു.ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാംസങ് അധികൃതര്‍ അറിയിച്ചു.

പുതിയ സ്മാര്‍ട്ട്‌ഫോണില്‍ സുരക്ഷാ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതോടെ വ്യാഴാഴ്ച്ച സാസംങ്ങിന്റെ ഓഹരി വിപണിയിലെ മൂല്യം ഇടിഞ്ഞിരുന്നു. ഗ്യാലക്‌സി നോട്ട് 7 തിരിച്ചുവിളിക്കാനുള്ള നീക്കം ഓഹരി ഇടിവിന്റെ ആക്കം കൂട്ടുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.അടുത്തിടെ ബാറ്ററി തകരാര്‍ മൂലം സാംസങ് ഗാലക്‌സി നോട്ട് 7 ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്യുന്നത് വൈകിപ്പിച്ചിരുന്നു.

എന്നാല്‍ ഏറെ സൂക്ഷ്മതയോടെയ വികസിപ്പിച്ചെടുത്ത ബാറ്ററിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സാംസങിലെ എന്‍ജിനിയര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.മുഖ്യ എതിരാളിയായ ആപ്പിള്‍ അടുത്തവാരം പുതിയ ഐഫോണ്‍ പുറത്തിറക്കാന്‍ ഇരിക്കെയാണ് സാംസങ്ങിന്റെ തിരിച്ചുവിളിക്കല്‍ വാര്‍ത്ത.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി