ചരിത്രം കുറിച്ച് സാംസങ്: ആദ്യ 5 ജി സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി

0

സാന്‍ഫ്രാന്‍സിസ്‌കോ: സാംസങിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. സാംസങ് ഗാലക്സി എസ് 10 നിലാണ് 5 ജി സൗകര്യം ലഭ്യമാകുക. 1300 ഡോളര്‍ (90441 രൂപ ) റാണ് ഫോണിന്റെ വില. ഗാലക്‌സി എസ് 10 5ജി സ്മാര്‍ട്‌ഫോണ്‍ ചിക്കാഗോയിലും മിനിയാപൊലിസിലുമാണ് ലഭ്യമാവുക. നിലവില്‍ വെരിസോണിന്റെ 4ജി എല്‍ടിഇ നെറ്റ് വര്‍ക്കിലാണ് 5ജി സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.

4ജി നെറ്റ് വര്‍ക്കുകളേക്കാള്‍ അതിവേഗതയുള്ള വയര്‍ലെസ് വിവര കൈമാറ്റ സാങ്കേതിക വിദ്യയാണ് 5ജി. 5ജി ഫോണ്‍ പുറത്തിറങ്ങുമെങ്കിലും 5ജി ടെലികോം നെറ്റ് വര്‍ക്കുകള്‍ എല്ലായിടത്തേക്കും വ്യാപിക്കാൻ സമയമെടുക്കും. 5 ജി നെറ്റ് വർക്ക് പൂര്‍ണതോതില്‍ ലഭ്യമായി കഴിഞ്ഞാൽ സാങ്കേതിക രംഗത്ത് അടിമുടി മാറ്റങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് വിലയിരുത്തൽ.

ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ നഗരങ്ങളില്‍ വെരിസോണ്‍, എടി&ടി, സ്പ്രിന്റ് തുടങ്ങിയ ടെലികോം സേവനദാതാക്കളുമായി സഹകരിച്ച് 5ജി സ്മാര്‍ട്‌ഫോണ്‍ എത്തിക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സാംസങ് ഗാലക്‌സി എസ്10 5ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത്. 6.7 ഇഞ്ച് സ്‌ക്രീന്‍ ആണുള്ളത് 4500 എംഎഎച്ച് ബാറ്ററി, 3ഡി ക്യാമറ സെന്‍സറോടു കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവ ഫോണിനുണ്ട്.