സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് സംഭവം. രണ്ട് കാറുകൾ തീയിട്ടു നശിപ്പിച്ച അക്രമി സംഘം ആശ്രമത്തിനു മുന്നില്‍ റീത്ത് വെച്ചാണ് മടങ്ങിയത്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ  ആക്രമണം
sandeepanandagiri

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് സംഭവം. രണ്ട് കാറുകൾ തീയിട്ടു നശിപ്പിച്ച അക്രമി സംഘം ആശ്രമത്തിനു  മുന്നില്‍ റീത്ത് വെച്ചാണ് മടങ്ങിയത്. ആശ്രമത്തിലെ ഒരു ബൈക്കും കത്തി നശിപ്പിച്ചിട്ടുണ്ട്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റ് ഇളകിയിട്ടുണ്ട്.


അയൽവാസികളാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടർന്നു പൊലീസും അഗ്നിരക്ഷാ സേനയുമെത്തി തീ അണയ്ക്കുകയായിരുന്നു.  പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു