സഞ്ജു വി. സാംസണ്‍ ഇന്ത്യൻ ടീമിൽ

സഞ്ജു വി. സാംസണ്‍ ഇന്ത്യൻ ടീമിൽ
sanju-samson

ന്യൂഡല്‍ഹി: കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും ഒടുവിൽ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ ഇടംനേടി. ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്.

2015 ജൂലൈയ്ക്ക്  ശേഷം ആദ്യമായാണ് സഞ്ജു ഇന്ത്യൻ ടീമിലെത്തുന്നത്. സഞ്ജുവിന്‍റെ പ്രകടനം മികച്ചതായതായി സെലക്റ്റർ‌ എം.എസ്.കെ. പ്രസാദ് പറഞ്ഞു. മുൻനിര ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് സഞ്ജുവിന് കളിക്കാൻ അവസരം ലഭിക്കുക.

ട്വന്റി 20-യില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയതിനാല്‍ രോഹിത് ശര്‍മ ടീമിനെ നയിക്കും. ടെസ്റ്റില്‍ കോലി നയിക്കും. ഋഷിഭ് പന്ത് ആണ് വിക്കറ്റ് കീപ്പർ. രവീന്ദ്ര ജഡേജയെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മൂന്നാം തവണയാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. 2014 ല്‍ ഇംഗ്ലണ്ട് പരന്പരയ്ക്കുള്ള 17 അംഗ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. 2015ല്‍ സിംബാബ്‍വെക്കെതിരെ രണ്ടാം വട്ടം ടീമിലെത്തി. ട്വന്റി-20 യില്‍ ഒരു മത്സരത്തില്‍ മൈതാനത്തിറങ്ങി..അന്ന് 24 പന്തില്‍ 19 റണ്‍സായിരുന്നു.

ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകുന്ന ടീമില്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് സഞ്ജു ഇടംപിടിച്ചത്. വിരാട് കൊഹ്‍ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുക. ബംഗ്ലാദേശിനെതിരെ മൂന്ന് ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. മുംബൈ താരം ശിവം ദുബെയാണ് ടീമിലെ പുതുമുഖം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു