ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി

ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി
sanju-charu

തിരുവനന്തപുരം: നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. ഡൽഹി പോലീസിലെ മുൻ ഫുട്ബോൾ താരം കൂടിയായ സാംസൺ വിശ്വനാഥന്‍റെയും ലിസിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു വി സാംസൺ. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി രമേശിനെയും രാജശ്രീ യുടെയും മകളാണ് ചാരുലത.

മാർ ഇവാനിയോസ് കോളേജിൽ സഞ്ജുവിനെ സഹപാഠി കൂടിയായ ചാരുലതയെ അഞ്ചുവർഷങ്ങൾക്കു മുമ്പ് ഹായ് എന്നൊരു മെസ്സേജ് ലൂടെയാണ് പ്രണയിച്ചതെന്ന് സഞ്ജു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഡൽഹിക്കെതിരെ രഞ്ജി ട്രോഫിയിൽ കേരളത്തിന്‍റെ ജയത്തിന് ശേഷമായിരുന്നു വിവാഹ ഒരുക്കങ്ങളിലേക്ക് സഞ്ജുവെത്തിയത്. ഇന്ന് രാവിലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ വിവാഹിതരായ ഇരുവരും വൈകിട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സത്ക്കാരവും ഒരുക്കിയിട്ടുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു