റിയാദ്: ദീര്‍ഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വീസകള്‍ അനുവദിക്കാന്‍ സൗദി അറേബ്യ. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വിദഗ്ധര്‍ക്കുമാണ് അക്കാദമിക് പഠന, ഗവേഷണ സന്ദര്‍ശന ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല വിദ്യാഭ്യാസ വിസകള്‍ അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, വിസിറ്റിങ് ട്രെയിനികള്‍ എന്നിവര്‍ക്ക് ഭാഷാപഠനം, ട്രെയിനിങ്, ഹ്രസ്വകാല പ്രോഗ്രാമുകളില്‍ പങ്കാളിത്തം വഹിക്കല്‍, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി ഹ്രസ്വകാല വിദ്യാഭ്യാസ വിസകളും അനുവദിക്കും. ദീര്‍ഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വിസ ഉടമകളെ സ്‌പോണ്‍സര്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കും.