സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; മലയാളി യുവാവിന് സൗദി അറേബ്യയില്‍ തടവ് ശിക്ഷയും പിഴയും

സൗദി അറേബ്യയില്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയതിന് മലയാളി യുവാവിന് സൗദി അറേബ്യയില്‍ തടവും പിഴയും ശിക്ഷ. ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിനാണ് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍(ഏഖദേശം 40 ലക്ഷം രൂപ) പിഴയും ലഭിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; മലയാളി യുവാവിന് സൗദി അറേബ്യയില്‍ തടവ് ശിക്ഷയും പിഴയും
iphone

സൗദി അറേബ്യയില്‍  രാജ്യതാത്പര്യങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയതിന് മലയാളി യുവാവിന് സൗദി അറേബ്യയില്‍ തടവും പിഴയും ശിക്ഷ. ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിനാണ് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍(ഏഖദേശം 40 ലക്ഷം രൂപ) പിഴയും ലഭിച്ചത്.

സൗദി അറേബ്യയിലെ നിയമസംവിധാനങ്ങളെ പരിഹസിക്കുകയും പ്രവാചകന്‍ മുഹമ്മദ് നബിയെ സോഷ്യല്‍ മീഡിയകളിലൂടെ ആക്ഷേപിക്കുകയും ചെയ്തതിനാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നാല് മാസം മുമ്പാണ് വിഷ്ണു പോലീസ് പിടിയിലായത്. സൗദി അരംകോയിലുള്ള കോണ്‍ട്രാക്ടിങ് കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു.  
ട്വിറ്ററിലൂടെ വിദേശ യുവതിയുമായി നടത്തിയ ആശയവിനിമയത്തില്‍ രാജ്യത്തിനെതിരായ സന്ദേശം വിഷ്ണു കൈമാറുന്നതായി സൗദി സൈബര്‍ പോലീസ് കണ്ടെത്തിയരുന്നു. ഇതോടെ ദീര്‍ഘ നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു വിഷ്ണു. തുടര്‍ന്ന് രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സന്ദേശവും പ്രചരണവും സോഷ്യല്‍ മീഡിയ വഴി വിഷ്ണു നടത്തുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ദമാം പ്രവശ്യാ കോടതിയിലാണ് വിചാരണ ചെയ്തത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു