അശ്ലീല ക്ലിപ്പുകള്‍ ഫോണില്‍ സൂക്ഷിക്കരുത്, മന്ത്രവാദ തകിടുകള്‍ പാടില്ല; സൗദിയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യയിലേക്ക് ജോലി തേടിപ്പോകുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം. സൗദി അറേബ്യയില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യക്കാര്‍ക്കായി സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദേശങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

അശ്ലീല ക്ലിപ്പുകള്‍ ഫോണില്‍ സൂക്ഷിക്കരുത്, മന്ത്രവാദ തകിടുകള്‍ പാടില്ല; സൗദിയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ
airport-759

മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യയിലേക്ക് ജോലി തേടിപ്പോകുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം. സൗദി അറേബ്യയില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യക്കാര്‍ക്കായി സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദേശങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴില്‍ അന്വേഷിച്ച് പോകുന്ന രാജ്യം എന്നത് കണക്കിലെടുത്താണ് സൗദിയിലെത്താനും സുരക്ഷിതമായി കഴിയാനുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഷ്കരിച്ചിരിക്കുന്നത്.സൗദി അറേബ്യയില്‍ നിരോധിച്ചിട്ടുള്ള വസ്തുകളൊന്നും യാത്രയില്‍ കരുതരുതെന്നാണ് ഒരു നിര്‍ദേശം. നിരോധിച്ചിട്ടുള്ളതോ, അശ്ലീലമായതോ ആയ ദൃശ്യങ്ങള്‍ ഫോണിലോ, ലാപ്പ്ടോപ്പിലോ സൂക്ഷിക്കരുത്. സൗദി നിയമങ്ങളോട് പൊരുത്തപ്പെടേണ്ടേത് എങ്ങനെയെന്നും നിയമം തെറ്റിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളും നിര്‍ദേശങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

മന്ത്രവാദം, മായാജാലം, ക്ഷുദ്രം എന്നിവയെല്ലാം നിരോധിച്ചിട്ടുള്ള രാജ്യമായതിനാല്‍ വധശിക്ഷയടക്കമുള്ള ശിക്ഷകളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മന്ത്രത്തകിടുകള്‍, കറുത്ത ചരട് എന്നിവ കൂടെ കരുതരുത് എന്നും നിര്‍ദേശിച്ചിട്ടുണ്ട്. മയക്കുമരുന്നുകള്‍, പന്നിയിറച്ചിയടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, കസ്ക്സ, ഖറ്റ് ഇലകള്‍, പാന്‍ മസാല, മറ്റ് മതഗ്രന്ഥങ്ങള്‍ എന്നിവ സൗദിയിലേക്ക് കൊണ്ടുപോകരുത്. തൊഴില്‍ കരാറുകളെയും പ്രാദേശിക നിയമങ്ങളെയും സംബന്ധിച്ച് തൊഴില്‍ അന്വേഷകരെ ബോധ്യപ്പെടുത്താനാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

Read more

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്