റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാനിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2021 മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നീക്കത്തില്‍ സൗദി പൗരന്മാര്‍ക്ക് സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും അനുവാദമുണ്ട്. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ താല്‍ക്കാലിക വിലക്ക് നീക്കും. എല്ലാ വായു, കടല്‍, കര അതിര്‍ത്തികളും വീണ്ടും തുറക്കും എന്നീ നടപടികള്‍ ഉള്‍പ്പെടുന്നു.
ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വിസുള്‍പ്പെടെയുള്ള മുഴുവന്‍ ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.