സൗദി രാജാവ് സൽമാൻ മലേഷ്യയിലെത്തി

സൗദി രാജാവ് സൽമാൻ മലേഷ്യയിലെത്തി
Saudi Arabia's King Salman

ഒരുമാസം നീളുന്ന ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി സൗദി കിരീടാവകാശി സൽമാൻ രാജാവ് മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി നജിബ് റസാഖ് വിമാനത്താവളത്തിലെത്തി കിരീടാവകാശിയെ സ്വീകരിച്ചു. മലേഷ്യൻ പാർലമെന്റിൽ നടന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് പാർലമെന്റിലേക്ക് അദ്ദേഹത്തെ വരവേറ്റത്.

ഇന്തോനേഷ്യ, ബ്രൂണൈ, ജപ്പാൻ, ചൈന, മാലിദ്വീപ്, ജോർദാൻ എന്നിവിടങ്ങളിലും സൽമാൻ രാജാവ് സന്ദർശനം നടത്തും എന്നാണ് സൂചന. മലേഷ്യയിൽ രാജാവിനോടൊപ്പം അറുന്നൂറ് പേർ അടങ്ങുന്ന സംഘവും എത്തിയിട്ടുണ്ട്. നാല് ദിവസത്തെ സന്ദർശനമാണ് മലേഷ്യയിൽ ഒരുക്കിയിരിക്കുന്നത്.

2006 ൽ അന്നത്തെ സൗദി കീരീടാവകാശിയായിരുന്ന അബ്ദുള്ള രാജാവാണ് ഇതിന് മുന്പായി മലേഷ്യൻ സന്ദർശനത്തിന് എത്തിയിട്ടുള്ളത്. അന്ന് മൂന്നൂറ് പേർ അടങ്ങുന്ന സംഘമാണ് എത്തിയത്. മലേഷ്യയിൽ സൗദി അറേബ്യ വൻ തോതിൽ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ