സൗദി അറേബ്യയില്‍ പുതിയ ചരിത്രം പിറന്നു; വളയിട്ട കൈകള്‍ ഇന്ന് മുതല്‍ വളയം പിടിക്കും

0

സൗദിയില്‍ വളയിട്ട കൈകള്‍ ഇന്ന് വീണ്ടും വളയം പിടിച്ചു തുടങ്ങി. ചരിത്രപരമായ മാറ്റം നിലവില്‍ വന്ന അര്‍ധരാത്രിമുതല്‍ തന്നെ നിരവധി വനിതകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയുടെ മുഖച്ഛായ തന്നെ മാറുന്ന തീരുമാനത്തിന് പിന്നില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്.

രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് വനിതകള്‍ ഇതിനകം ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി കഴിഞ്ഞു. 50000-ലധികം പേരാണ് ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. ‘ഭാരമേര്‍പ്പിക്കൂ കുതിക്കൂ’ എന്ന പേരില്‍ സൗദിയിലെ പ്രധാന നഗരങ്ങളില്‍ കാമ്പെയിനും ആരംഭിച്ചിട്ടുണ്ട്. സൗദിയില്‍ ഇതുവെര സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയുണ്ടായിരുന്നുല്ല. നേരത്തെ ഡ്രൈവ് ചെയ്ത സ്ത്രീകളെ അറസ്റ്റ് ചെയ്ത സാഹചര്യം വരെയുണ്ടായിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ള നടപടികള്‍ക്കാണ് സൗദിയില്‍ പുതിയ തീരുമാനത്തോടെ മാറ്റം വന്നിരിക്കുന്നത്.