സൗദിയില്‍ വാഹനം വാങ്ങാനും വാടകക്കെടുക്കാനും ഇനി പുതിയ നിയമം

സൗദിയില്‍ വാഹനം വാങ്ങാന്‍ ഇനി ആഭൃന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടില്‍ അക്കൗണ്ട് ആവശ്യം. വാഹനങ്ങള്‍ വാങ്ങാനും വാടകക്കെടുക്കാനും ഇനി ആഭൃന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടില്‍ അക്കൗണ്ട് എടുത്തവര്‍ക്ക് മാത്രമെ സാധിക്കൂ.

സൗദിയില്‍ വാഹനം വാങ്ങാനും വാടകക്കെടുക്കാനും ഇനി പുതിയ നിയമം
drive

സൗദിയില്‍ വാഹനം വാങ്ങാന്‍ ഇനി ആഭൃന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടില്‍ അക്കൗണ്ട് ആവശ്യം. വാഹനങ്ങള്‍ വാങ്ങാനും വാടകക്കെടുക്കാനും ഇനി ആഭൃന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടില്‍ അക്കൗണ്ട് എടുത്തവര്‍ക്ക് മാത്രമെ സാധിക്കൂ.

വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അബ്ഷീര്‍റില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിയമം വരുന്നത്. സൗദി ട്രാഫിക് വിഭാഗം ഇത് പ്രകാരമുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ രേഖകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ കൃത്രിമമായി വാടകക്കെടുക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. രേഖകളില്‍ പേരുള്ള ശരിയായ വൃക്തി അറിയാതെയാണ് പലപ്പോഴും വാഹനങ്ങള്‍ വാങ്ങുന്നതും വാടകക്കെടുക്കുന്നതും.

ഇത്തരം വാഹനങ്ങളുപയോഗിച്ച് നിരവധി നിയവിരുദ്ധ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധൃതയുണ്ട്. വാഹനങ്ങള്‍ വാങ്ങുമ്പോഴും അബ്ഷിറില്‍ രേഖപ്പെടുത്തിയ മൊബൈല്‍ഫോണില്‍ വരുന്ന ഒ.ടി.പി. നമ്പര്‍ അറിയിച്ചാല്‍ മാത്രമെ വാഹനം വാടക്ക് കൊടുക്കുകയോ പുതുതായി വാങ്ങുവാനോ ഇനിമുതല്‍ സാധിക്കുകയുള്ളു. അതിനാല്‍ ഇനിയും അബ്ഷിര്‍ അക്കൗണ്ട് കരസ്ഥമാക്കാത്തവര്‍ എത്രയും വേഗം അബ്ശിറില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അബ്ശിര്‍ അക്കൗണ്ട് ഉണ്ടാക്കണമെന്ന് സൗദി ഗതാഗതവിഭാഗം അറിയിച്ചിട്ടുണ്ട്.

Read more

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓ റോമിയോ അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താ