വിപ്ലവകരമായ തീരുമാനം; സൗദി വനിതകള്‍ക്ക് ഇനി ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാം

0

സൗദിയില്‍ വീണ്ടും മാറ്റത്തിന്റെ കൊടുംകാറ്റ്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാന്‍ അനുമതി. സൗദി ടൂറിസം ആന്റ് ഹെറിറ്റേജ് കമ്മീഷന്റെ ലൈസന്‍സ് അനുവദിക്കും.

നേരെത്ത പതിറ്റാണ്ടുകളായി പുരുഷന്മാര്‍ക്ക് മാത്രം ബിസിനസ് ചെയ്യാന്‍ അനുവാദം നല്‍കിയിരുന്ന സൗദിയില്‍ സ്ത്രീകള്‍ക്കും ബിസിനസ് ചെയ്യാന്‍ അനുവാദം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. സ്വകാര്യ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനു വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്നത്. ഈ ശ്രമങ്ങളെ അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.