സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായാണ് പുതിയ തിരിച്ചറിയല്‍ കാര്‍ഡ്. അറബിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ രേഖപ്പെടുത്തുന്ന കാര്‍ഡില്‍ വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളുമുള്ള ചിപ്പുമുണ്ടാകും. കാര്‍ഡിന്റെ ലോഞ്ചിങ് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ നിര്‍വഹിച്ചു. സൗദിയിലെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ മൂന്നാം പതിപ്പാണ് ഇറങ്ങുന്നത്.
നിലവിലെ ഇഖാമക്കും സൗദികളുടെ തിരിച്ചറിയല്‍ രേഖക്കും പകരമായാണ് ചിപ്പ് ഘടിപ്പിച്ച പുതിയ കാര്‍ഡെത്തുന്നത്. വ്യക്തിയുടെയും രാഷ്ട്രത്തിന്റേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയം പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ഇറക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് ഇഖാമകളും തിരിച്ചറിയല്‍ രേഖകളും കണ്ടെത്താനും പിടികൂടാനും ഇതുവഴി സാധിക്കും. വ്യക്തിയുടെ പേര്, സ്വദേശം, ജോലി, ആരോഗ്യ വിവരങ്ങള്‍, കുടുംബങ്ങളുടെ വിവരങ്ങള്‍, ലൈസന്‍സ് വിവരങ്ങള്‍ എന്നിവയെല്ലാം കാര്‍ഡ് സൈ്വപ് ചെയ്താല്‍ ഇനി അറിയാനാകും.