സൗദിയില്‍ താല്‍ക്കാലിക ജോലിചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് ശൂറാ കൗണ്‍സില്‍

0

റിയാദ്: സൗദിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് സൗദി ശുറാകൗണ്‍സില്‍. ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും പകരം സ്വദേശികളെ നിയമിക്കണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തില്‍ താല്‍ക്കാലിക കരാറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് സൗദി മന്ത്രിസഭാ ഉപദേശക സമിതിയായ ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതോടൊപ്പം ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും പകരം സ്വദേശികളെ നിയമിക്കുന്ന കാര്യം പഠിക്കണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലകളിലെ സാങ്കേതിക, സൂപ്പര്‍വൈസറി തസ്തികകളിലുള്ള ജോലിയിലാണ് സ്വദേശികളെ നിയമിക്കണമെന്ന് ശൂറ ആവശ്യപ്പെട്ടിട്ടുള്ളത്.