പ്രവാസികൾ ആറ് തൊഴിൽ മേഖലകളിൽ നിന്ന് കൂടി പുറത്താവും

1

റിയാദ്: സൗദി അറേബ്യയിൽ ആറ് തൊഴിൽ മേഖലകളിൽ നിന്ന് കൂടി വിദേശ തൊഴിലാളികൾ പുറത്താകും. ലോ-കൺസൾട്ടിങ്, ലോയേഴ്‍സ് ഓഫീസ്, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിങ് സ്കൂളുകൾ എന്നിവയിലെയും സാങ്കേതിക, എൻജിനീയറിങ് മേഖലയിലേയും തൊഴിലുകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്നത്.

രാജ്യത്തെ പൗരന്മാരായ യുവതീയുവാക്കൾക്കായി ഈ തൊഴിലുകളിൽ വലിയൊരു പങ്ക് സംവരണം ചെയ്യും. ഇങ്ങനെ പൗരന്മാർക്ക് പുതുതായി 40,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് തൊഴിൽ മന്ത്രി എഞ്ചി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി അറിയിച്ചു. നിലവിൽ ഈ രംഗങ്ങളിൽ തൊഴിലെടുക്കുന്ന നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് മാത്രമല്ല, സൗദി അറേബ്യയിൽ ഉപജീവനം തേടാനാഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിലെ ആളുകൾക്ക് ഇത് തിരിച്ചടിയുമാകും.