കാണാതായ മലേഷ്യൻ വിമാനത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു

കാണാതായ മലേഷ്യൻ വിമാനത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു
malaysia-airline-mh370

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകടത്തിലെ നിഗൂഢത നിഗൂഢതയായി തന്നെ  അവശേഷിക്കും. കാരണം  മൂന്ന് വർഷം മുമ്പ് കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ അധികൃതർ അവസാനിപ്പിച്ചു.

മലേഷ്യൻ 370 വേണ്ടി ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ആഴക്കടലിൽ നടത്തിയ അന്വേഷണവും ഫലം കാണാത്തതിനെ തുടർന്നാണ് ഈതീരുമാനം.  മൂന്ന് വർഷം മുമ്പ് കാണാതായ വിമാനത്തിന്‍റെ ചെറിയ അവശിഷ്ടം പോലും കണ്ടെത്താനാകാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
പടിഞ്ഞാറൻ ആസ്ട്രേലിയയിൽ 46,000 മൈൽ ദൂരം തെരഞ്ഞിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും അതിനാൽ തെരച്ചിൽ അവസാനിപ്പിക്കുന്നു എന്നുമാണ് ജോയിന്‍റ് ഏജൻസി കോഡിനേഷൻ സെന്‍റർ ഇപ്പോൾ  അറിയിച്ചിരിക്കുന്നത്. . 2014 മാര്‍ച്ച് എട്ടിന് കൊലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്ക് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി പുറപ്പെട്ട വിമാനം 2014 മാർച്ച് 8-നാണ് കാണാതായത്.

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു