കാലം സാക്ഷി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

Share

തിരുവനന്തപുരം: മുഖ്യമന്ത്രി വീണ്ടും പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചെത്തിയ മുന്നൂറിൽ താഴെ വരുന്ന അതിഥികൾക്ക് മുന്നിലാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തത്.

pinarayi-vijayan
cabinet

വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം ഘടകകക്ഷി മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

cabinet

പിണറായി വിജയനും കെ. രാജനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ റോഷി അഗസ്റ്റിനും കെ. കൃഷ്ണന്‍കുട്ടിയും ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി.

ഐ എൻ എൽ പ്രതിനിധിയായി അഹമ്മദ് ദേവർ കോവിലാണ് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞ ചെയ്‌തത്.

cabinet

സി പി എം പ്രതിനിധിയായ അബ്‌ദു റഹ്‌മാനും സി പി ഐ പ്രതിനിധിയായ ജി ആർ അനിലും ധനവകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കെ എൻ ബാലഗോപാലും സത്യപ്രതിജ്ഞ ചെയ്‌തു.

​സി പി എം ആക്‌ടിംഗ് സെക്രട്ടറിയും എൽ ഡി എഫ് കൺവീനറുമായ എ വിജയരാഘവന്‍റെ ഭാര്യ ആർ ബിന്ദു സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തു. ഇരിങ്ങാലക്കുടയിൽ നിന്നുളള ജനപ്രതിനിധിയാണ് അവർ.

ചടയമംഗലത്ത് നിന്നുളള സി പി ഐ അംഗമായ ജെ ചിഞ്ചുറാണിയാണ് ബിന്ദുവിന് പിന്നാലെ സത്യവാചകം ചൊല്ലിയത്.

മന്ത്രിസഭയിലെ രണ്ടാമനും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദനാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്‌തത്.

ഗോവിന്ദൻ മാസ്‌റ്ററിന് ശേഷം മുഹമ്മദ് റിയാസും ചേർത്തലയിൽ നിന്നുളള സി പി ഐ പ്രതിനിധി പി പ്രസാദുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തത്.

ദേവസ്വം വകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചേലക്കര മണ്ഡലത്തിൽ നിന്നും വിജയിച്ച കെ രാധാകൃഷ്‌ണനായിരുന്നു അടുത്തതായി സത്യുപ്രതിജ്ഞ ചെയ്‌തത്.

വ്യവസായ വകുപ്പ് കിട്ടിയേക്കാവുന്ന പി രാജീവാണ് സത്യപ്രതിജ്ഞക്കായി രാധാകൃഷ്‌ണന് പിന്നാലെ എത്തിയത്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു.

Read more

ഒന്നര വയസുകാരന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

ഒന്നര വയസുകാരന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു

അർജന്റീനയെ പുറത്താക്കാൻ വൻ ഓൺലൈൻ ഒപ്പുശേഖരണം; പിന്തുണയുമായി 9 മില്യണിലധികം ആളുകൾ

അർജന്റീനയെ പുറത്താക്കാൻ വൻ ഓൺലൈൻ ഒപ്പുശേഖരണം; പിന്തുണയുമായി 9 മില്യണിലധികം ആളുകൾ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ൽ നിന്ന് ഡിഫെൻഡിങ് ചാമ്പ്യന്മാരായ അർജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഓൺലൈൻ നിവേദനം

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ