പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാരുടെ കയ്യിലുള്ള കറുത്ത ബാഗില്‍ എന്താണെന്ന് അറിയാമോ ?

എസ്പിജി എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അടക്കം വിഐപികള്‍ക്ക് സുരക്ഷയ്ക്കായി ഒപ്പം നടക്കുന്ന കമാന്റോകളെയാണ് എസ്പിജി എന്ന് വിളിക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാരുടെ കയ്യിലുള്ള കറുത്ത ബാഗില്‍ എന്താണെന്ന് അറിയാമോ ?
spg

എസ്പിജി എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അടക്കം വിഐപികള്‍ക്ക് സുരക്ഷയ്ക്കായി ഒപ്പം നടക്കുന്ന കമാന്റോകളെയാണ് എസ്പിജി എന്ന് വിളിക്കുന്നത്.

സിആര്‍പിഎഫ്, ആര്‍പിഎഫ് തുടങ്ങിയ അർധസൈനിക വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഇവരെ വളരെ കൃത്യവും, കഠിനവുമായ പരിശീലനങ്ങൾ നൽകിയാണ് കമാണ്ടോകളാക്കി മാറ്റുന്നത്. ഏതു ആപത്ത്ഘട്ടത്തിലും അവസര ത്തിനൊത്തുയരാനും വിശിഷ്ട വ്യക്തിയെ രക്ഷിച്ചുകൊണ്ടു ശത്രുവിനു നേരെ  മിന്നലാക്രമണം നടത്താനും ഇവർക്ക് ഞൊടിയിടയിൽ കഴിയും. ഈ കരിംപൂച്ചകളുടെ കയ്യില്‍ എഫ്എന്‍എഫ് - 2000 അസാള്‍ട്ട് റൈഫിള്‍, ആട്ടോമാറ്റിക് ഗണ്‍, 17 എം ആധുനിക പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉടനടി പ്രയോഗിക്കാവുന്ന രീതിയില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എപ്പോഴും സജ്ജമായിരിക്കും. ആൾക്കൂട്ടത്തിൽ നിന്നുണ്ടാകുന്ന ഒരു ചെറിയ വിരലനക്കം പോലും മനസ്സിലാക്കി പ്രതികരിക്കാൻ ഇവർക്ക് കഴിയുമെന്നതാണ് പ്രത്യേകത.

specific bag, black cats

പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന SPG കമാൻഡോകളിൽ ചിലരുടെ കൈകളിൽ ഒരു ബ്രീഫ് കെയ്‌സ് ശ്രദ്ധിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ചിത്രം കാണുക.
പ്രധാനമന്ത്രി പോകുന്നിടത്തെല്ലാം ഈ പെട്ടിയും ഒപ്പമുണ്ടാകും. ഈ ബ്രീഫ് കെയ്‌സ് പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള പ്രധാന ഉപാധികളിൽ ഒന്നാണ്.
ഇത് ഒരു പോര്‍ട്ടബിള്‍ ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡാണിത്. അപകടസമയത്ത് ഇതിലുള്ള വളരെ ചെറിയ ബട്ടൺ അമർത്തിയാൽ പെട്ടി ഒരു നീളമുള്ള പാളിയായി തുറക്കപ്പെടുന്നു .

വിശിഷ്ട വ്യക്തിക്ക് അപകട സമയത്തു താൽക്കാലിക കവചമൊരുക്കി സുരക്ഷ നൽകാനുള്ള ബുള്ളറ്റ് പ്രൂഫ് ഉപകാരണമാണിത്. ആപദ്ഘട്ടത്തിൽ ഉപയോഗിക്കാനായി ഇതിന്റെ രഹസ്യ അറയിൽ പിസ്റ്റലുകളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്.വിശിഷ്ട വ്യക്തിക്ക് അല്ലെങ്കിൽ അതിഥിക്ക് ആപത്തുണ്ടാകുന്ന ഘട്ടത്തിൽ അദ്ദേഹത്തിന് മുന്നിൽ വന്ന് ഈ ഷീൽഡ് തുറന്ന് അദ്ദേഹത്തെ പൂർണ്ണമായും കവർ ചെയ്യുന്നു. തുറക്കുന്ന കമാൻഡോക്ക് ഇതിനുള്ളിൽ അമർന്നിരുന്നുകൊണ്ട് ഒളിച്ചുവച്ചിരിക്കുന്ന പിസ്റ്റൾ എടുത്തു ശത്രുവിനെ അറ്റാക്ക് ചെയ്യാൻ അനായാസം കഴിയും. അതാണിതിന്റെ പ്രത്യേകത.

ഭാരതത്തിലെത്തുന്ന വിദേശ രാഷ്ട്രത്തലവന്മാർക്കും, അതിഥികൾക്കും എസ.പി.ജി കമാൻഡോകളാണ് സുരക്ഷ ഒരുക്കുന്നത്. എസ്പിജി ഡയറക്ടർ ഐ .പി.എസ് ഉദ്യോഗസ്ഥനാണ്. എസ്പിജികമാൻഡോകൾ ക്യാബിനറ്റ് സെക്രട്ടറിയുടെ അധീനതയിലാണുള്ളത്. മുഖ്യമായും അതിവിശിഷ്ട വ്യക്തികളുടെ സുരക്ഷാ ചുമതലയാണ് എസ്പിജികമാൻഡോകൾക്കുള്ളത്.സിആര്‍പിഎഫ്, ആര്‍പിഎഫ് അടക്കമുള്ള അര്‍ധസൈനീക വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെയാണ് എസ്പിജി വിഭാഗത്തിലേക്ക് എത്തുന്നത്. എപ്പോള്‍ വേണമെങ്കിലും ശത്രുക്കളില്‍ നിന്നും ആക്രമണം പ്രതീക്ഷിക്കുകയും അതിനെതിരെ തന്‍മയത്വത്തോടെ പെരുമാറാനും സാധിക്കുന്നതരത്തിലാണ് ഇവരെ പരിശീലിപ്പിച്ചിരിക്കുന്നത്.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ