സെല്‍ഫി പ്രേമക്കാര്‍ വേഗം വൃദ്ധരാകുമെന്ന് പഠനം

0


'സെല്‍ഫി' ഇന്നത്തെ തലുമുറയുടെ ഒരു ഐഡന്‍റിറ്റി ആയി മാറി കഴിഞ്ഞു. . എന്തിനും ഏതിനും കാണിക്കുന്ന സെല്ഫി ഭ്രമം അപകടം  ക്ഷണിച്ചു വരുത്തിയ സംഭവങ്ങളും കുറവല്ല. ആ കൂട്ടത്തിലേക്കാണ് പുതിയ വെളിപ്പെടുത്തലുമായി ഒരു പഠന സംഘം എത്തുന്നത്. തോന്നുമ്പോഴെല്ലാമുള്ള ഈ സെല്‍ഫി എടുപ്പ് മനുഷ്യരെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കും എന്നാണ ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സെല്‍ഫി എടുക്കുമ്പോള്‍ മുഖത്ത് അടിക്കുന്ന വെളിച്ചവും ഒപ്പം ഉണ്ടാകുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനുമാണ് ഇവിടെ വില്ലനാകുന്നത്. ഇത് ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടാക്കുകയും മുഖത്തിന്‍റെ മൃദുത്വം നഷ്ടപ്പെടുത്തുകയും ചെയ്യുമത്രേ.  ചര്‍മ്മത്തിന്‍റെ തൊലി എളുപ്പം ചുളിയുന്നതിനും ഇത് കാരണമാകും.  കേടുപാടുകള്‍ പറ്റുന്ന ത്വക്കിലെ കോശങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെടുകയും ഇല്ല. ഇതാണ് വാര്‍ദ്ധക്യത്തിലേക്ക് നയിക്കുക.