ആ സെല്‍ഫി വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതായിരുന്നു

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ടവര്‍ കണ്ടവര്‍ പങ്കുവെച്ച ആ വീഡിയോയുടെ സത്യാവസ്ഥ പക്ഷെ അതായിരുന്നില്ല. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചര

ആ സെല്‍ഫി വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതായിരുന്നു
selfie

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ടവര്‍ കണ്ടവര്‍ പങ്കുവെച്ച ആ വീഡിയോയുടെ സത്യാവസ്ഥ പക്ഷെ അതായിരുന്നില്ല. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചത്.

എന്നാല്‍ ആ ദൃശ്യങ്ങള്‍ അപകടമല്ലെന്നും തന്റെ സിനിമയ്ക്കായി ചിത്രീകരിച്ചതെന്നും സംവിധായകന്‍ കെ.രാധാകൃഷ്ണന്‍ രംഗത്ത്. ആധികാരികതയില്ലാത്ത വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ എങ്ങനൊണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് എന്ന് തെളിയിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്നും പാലക്കാട് പ്രസ്€ബി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു.തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുന്‍പ് അതില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്‌ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

Read more

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്