ഗുജറാത്ത് മുന്‍ എംഎല്‍എ വെടിയേറ്റു മരിച്ചു

ഗുജറാത്ത് മുന്‍ എംഎല്‍എ വെടിയേറ്റു മരിച്ചു
JayantilalBhanushalimurder-376538989_6

അഹമ്മദാബാദ്:ബി.ജെ.പി നേതാവും ഗുജറാത്ത് മുൻ എം.എൽ.എയുമായ ജയന്തിലാല്‍ ഭാനുശാലിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെടിയേറ്റു മരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തി. അദ്ദേഹത്തിന്‍റെ തലയിലും കണ്ണിലുമാണ് വെടിയേറ്റത്. സായിജി നഗ്‌രി എക്‌സ്പ്രസില്‍, ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കട്ടാരിയ-സുര്‍ബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യേവെച്ചാണ് ഭാനുശാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചത് എന്ന് സംശയിക്കുന്നു. . റെയില്‍വേ അധികാരികള്‍ മാലിയ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read more

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവന്‍ പിടിച്ചെടുത്തു

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവന്‍ പിടിച്ചെടുത്തു

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകു