മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളില്‍നിന്നുള്ള ശുഭസൂചനയാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെന്‍സെക്‌സ് 150 പോയന്റ് ഉയര്‍ന്ന് 60,546ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തില്‍ 18,048ലുമാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക്, ഐടി, ലോഹം, ടെലികോം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവിടുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്.
ജനുവരിയില്‍ ഇതുവരെ നിഫ്റ്റി നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. അതേസമയം, നിലനില്‍ക്കുന്ന ആശങ്കകള്‍ വരുംദിവസങ്ങളില്‍ വിപണിയില്‍ ചാഞ്ചാട്ടമുണ്ടാക്കിയേക്കാം. കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണിന്റെ വരവാണ് നിക്ഷേപകര്‍ ആശങ്കയോടെ കാണുന്നത്.
എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. ടൈറ്റാന്‍, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, നെസ് ലെ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.