കൊറോണ: ഏപ്രില്‍ ആദ്യ ആഴ്ചയോടെ ടെലിവിഷന്‍ സീരിയല്‍ സംപ്രേഷണം നിലയ്ക്കും

Share

കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍  ടെലിവിഷന്‍ സീരിയലുകളുടെ സംപ്രേഷണം ഏപ്രില്‍ ആദ്യവാരം മുതല്‍ നിർത്തിവെക്കും. സീരിയലുകൾക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്‌കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകൾ തീർന്നുവെന്നാണ് സൂചന.

നേരത്തെ മാര്‍ച്ച് 31 വരെ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രെറ്റേര്‍ണിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 17 ന് നടന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ വേണ്ട മുന്‍കരുതലോടെ മാര്‍ച്ച് 19 നകം എല്ലാ ടെലിവിഷന്‍ പരിപാടികളുടെയും ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്ന് തീരുമാനിച്ചിരുന്നു.

ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസും ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയരക്ടേര്‍സും മാര്‍ച്ച് 19 മുതല്‍ 31 വരെ സിനിമകള്‍, വെബ്‌സീരീസ്, സീരിയലുകള്‍ എന്നിവയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനുപിന്നാലെ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചത് സീരിയലുകളുടെയും ഷോകളുടെയുമെല്ലാം ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീളാന്‍ ഇടയാക്കും.

ഷൂട്ട് ചെയ്ത എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ ഏപ്രില്‍ ആദ്യ ആഴ്ചയോടെ എല്ലാ സീരിയലുകളുടെയും സംപ്രേഷണം നിലയ്ക്കും. ഈ സമയത്ത് പഴയ എപ്പിസോഡുകള്‍ റീ ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനമെന്ന് ചാനല്‍ വക്താക്കള്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്നായിരുന്നു പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അറിയച്ചത്.

Read more

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കു

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊ