തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനും ഇടേവള ബാബുവിനും ജാമ്യം. എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് ആണ് ജാമ്യം അനുവദിച്ചത്. ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.
കഴിഞ്ഞ 2 ദിവസങ്ങളിലായി അടച്ചിട്ട കോടതിയില്‍ നടന്ന വിശദമായ വാദത്തിനൊടുവിലാണ്, ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറഞ്ഞത്. ലൈംഗിക പീഡന ആരോപണങ്ങളില്‍ പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസുകളില്‍ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് കോടതി തീരുമാനം വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് എഐജി ജി പൂങ്കുഴലി നേരത്തെ അറിയിച്ചിരുന്നത്.