സെക്‌സി ദുര്‍ഗ്ഗ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. സാധാരണ റിലീസിംഗിനൊപ്പം സമാന്തരമായി ചില കൂട്ടായ്മകള്‍ വഴിയും ചിത്രം വിതരണം ചെയ്യപെടുകയാണ്.

സെക്‌സി ദുര്‍ഗ്ഗ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു
sexy-durga

സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. സാധാരണ റിലീസിംഗിനൊപ്പം സമാന്തരമായി ചില കൂട്ടായ്മകള്‍ വഴിയും ചിത്രം വിതരണം ചെയ്യപെടുകയാണ്. മലയാളത്തിലെ സിനിമാ ഗ്രൂപ്പുകളില്‍ പ്രബലമായ ഒന്നായ മുവീസ്ട്രീറ്റും ഇതില്‍ പങ്കാളിയാകുന്നുണ്ട്. കേരളത്തിലെ അങ്ങിങ്ങോളമുള്ള ഗ്രൂപ്പ് അംഗങ്ങളുടെയും വളണ്ടിയര്‍മാരുടെയും സഹകരണത്തോടെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ സെക്‌സി ദുര്‍ഗ്ഗ പ്രദര്‍ശിപ്പിച്ചുകൊണ്ട് കച്ചവടതാല്പര്യങ്ങള്‍ക്കപ്പുറം സിനിമയെ പ്രേക്ഷകനില്‍ എത്തിക്കാനുള്ള ഒരു ബദല്‍ വിതരണശ്രമത്തിനാണ് മൂവി സ്ട്രീറ്റ് തയ്യാറെടുക്കുന്നത്.

ചിത്രത്തിന്റെ പേര് സെക്‌സി ദുര്‍ഗ്ഗയില്‍നിന്നും ട. ദുര്‍ഗ്ഗയായി മാറ്റേണ്ടിവന്നതും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചുകൊണ്ട് ഗോവന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതും രാജ്യവ്യാപകശ്രദ്ധ നേടിയെടുത്ത സാഹചര്യത്തില്‍ മൂവിസ്ട്രീറ്റ് കൂട്ടായ്മയുടെ ഈ ശ്രമത്തിന് ഒരു രാഷ്ട്രീയമാനം കൂടി ഉണ്ടാകുന്നുണ്ട്.

മുവീസ്ട്രീറ്റ് കൂടാതെ ഫിലിം സൊസൈറ്റികള്‍, കോളേജ് ഫിലിം ക്ലബ്ബുകള്‍, കലാസാംസ്‌കാരിക സംഘടനകള്‍ എന്നിങ്ങനെ ഓരോ പ്രദേശങ്ങളിലുമുള്ള പ്രാദേശിക കൂട്ടായ്മകളും ഈ ശ്രമത്തില്‍ പങ്കാളികളാകുന്നുണ്ട്. ചിത്രം മാര്‍ച്ച് 23 മുതല്‍ പ്രദര്‍ശനമാരംഭിക്കും. സനല്‍കുമാര്‍ ശശിധരന്റെ തന്നെ ആദ്യചിത്രമായ ‘ഒരാള്‍പൊക്കവും’ മൂവി സ്ട്രീറ്റ് സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

Read more

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്