ആരാണ് പാർവ്വതി?; ഷമ്മിയുടെ മറുപടി വൈറലാവുന്നു

Share

‘ആരാണ് പാർവ്വതി ?’ എന്ന രചനാ നാരായണൻകുട്ടിയുടെ ചോദ്യത്തിന് നടൻ ഷമ്മി തിലകൻ നൽകിയ മറുപടി വൈറലാകുന്നു. ‘അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!’ എന്നാണ് ഷമ്മി ചോദ്യത്തിനുത്തരമായി പറഞ്ഞിരിക്കുന്നത്. പാർവതിയുടെ ചിത്രത്തിനൊപ്പമാണ് ഷമ്മി ഈ ചോദ്യവും ഉത്തരവും കുറിച്ചിരിക്കുന്നത്.

കയ്യടികളോടെയാണ് സിനിമ ആരാധകർ ഷമ്മിയുടെ മറുപടിയെ വരവേറ്റത്. നട്ടെല്ലുള്ള അച്ഛന്റെ മകൻ ഇങ്ങനെയേ സംസാരിക്കൂ എന്നാണ് ഷമ്മിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവർ പറയുന്നത്. നിരവധി ആളുകളാണ് ഷമ്മിയുടെ  ഈ മറുപടി സൈബർ ലോകത്ത് പങ്കു വയ്ക്കുന്നത്.

https://www.facebook.com/shammythilakanofficial/posts/264130148415563

അമ്മയുടെ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടനവേളയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപണം ശക്തമായിരുന്നു. വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ചതാണ് അമ്മ എക്സിക്യുട്ടീവ് അംഗമായ രചനയെ ചൊടിപ്പിച്ചത്.

എക്സിക്യുട്ടീവ് അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും ഇരുന്നുകൊണ്ടും മറ്റ് അംഗങ്ങൾ നിന്നുകൊണ്ടുമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് 'ഈ പാർവതി ആരാണ്' എന്ന് രചന ചോദിച്ചത്. വിഷയത്തിൽ നിരവധി പേരാണ് പാർവതി പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ