ജംഷാദ് സീതിരകത്ത് എന്ന് കോളിവുഡിൽ വന്നു ചോദിച്ചാൽ ആര്യയെ ആര് അറിയും? ആര്യയെ അറിയണമെങ്കിൽ ആര്യ എന്നു തന്നെ ചോദിക്കണം. കോളിവുഡിൽ ഇത്തരം അപരനാമങ്ങളുടെ കഥകൾ ഏറെയുണ്ട്. അതിലൊന്നാണ് ഷംനാ കാസിം എന്ന പൂർണയുടേതും. മലയാളത്തിൽ മഞ്ഞു പോലൊരു പെൺകുട്ടി കണ്ടവർ ഷംനാ കാസിമിനെ ഓർത്തിരിക്കാൻ വഴിയില്ല. പക്ഷേ അതായിരുന്നു ഷംനയുടെ കന്നിച്ചിത്രം! പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും മലയാളത്തിൽ വേണ്ടത്ര വേരോട്ടം ഉണ്ടായില്ല. നല്ല സംവിധായകരുടെ ചിത്രങ്ങള്‍ കിട്ടാതെ പോയതിന്റെ ദൗർഭാഗ്യങ്ങളും പേറി ഷംന കോളിവുഡിലും ടോളിവുഡിലുമെല്ലാം പിടിച്ചു നിന്നു ഇക്കാലമത്രയും. പക്ഷേ ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്റേതായ ശൈലിയിൽ വ്യത്യസ്തമാക്കാൻ ശ്രമിച്ച ഷംനയ്ക്ക് തെന്നിന്ത്യയിൽ ആരാധകർ ഏറെയുണ്ട്. രാജേഷ് പിള്ളയുടെ മിലിയിലാരുന്നു മലയാളത്തിൽ ഷംന അവസാനമായി അഭിനയിച്ചത്. പിന്നീടങ്ങോട്ട് ടോളിവുഡിലും കോളിവുഡിലും മാറി മാറി ഭാഗ്യം പരീക്ഷിച്ചു കൊണ്ടിരുന്നു. ഈ വർഷം പൂർണയുടെ കോളിവുഡിലെ കന്നിച്ചിത്രം മിഷ്കിൻ നിര്‍മ്മിച്ച ഷൗരക്കത്തിയാണ്. രണ്ട് സംവിധായകരോടൊപ്പം അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പ്രതിനായകനായെത്തുന്ന മിഷ്കിനെ കൂടാതെ തങ്കമീൻകൾ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത റാം ചിത്രത്തിൽ നായകനായെത്തുന്നു. “ഇത് ആദ്യമായാണ ഒരു കഥാപാത്രമായി ഞാൻ ജീവിച്ചത് എന്നു പറയാം. ചിത്രത്തിലെ സുഭദ്രയായി ഞാൻ പലപ്പോഴും മാറിയിട്ടുണ്ട്. അങ്ങനെ ജീവിക്കാനും ആഗ്രഹം തോന്നിയിട്ടുണ്ട്,” ഷംന പറയുന്നു, “ചിത്രത്തിൽ ഞാൻ ഉപയോഗിച്ച കോസ്റ്റ്യൂമുകൾ എല്ലാം ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. കാരണം അത്രയ്ക്ക് ആ കഥാപാത്രമായി ഞാൻ മാറിയിരുന്നു.” ഒരു ആക്ടിങ് സ്കൂൾ കം ടൂർ അനുഭവമായിരുന്നു ചിത്രം എന്നു പറയുന്ന ഷംന തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും ഇതു തന്നെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു. “ഇതാദ്യമായി ഞാൻ എന്റെ ശബ്ദത്തിൽ തന്നെയാണ് ചിത്രത്തിൽ സംസാരിക്കുന്നത്,” ഷംന പറയുന്നു. എന്തായാലും ഷംനയ്ക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല. മിഷ്കിന്റേയും റാമിന്റെയും പ്രകടനങ്ങളോടൊപ്പം ഷംനയുടെ സുഭദ്രയെയും പ്രേക്ഷകർ ഏറ്റുവാങ്ങിയിട്ടുണ്ട്.
Latest Articles
കാട്ടുതീ പ്രതിരോധിക്കാന്‍ പിങ്ക് പൗഡര്‍; എന്താണ് ഫോസ്-ചെക്ക് സൊല്യൂഷന്?
ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ജലിസിനെ കീഴ്പ്പെടുത്തുമ്പോള് പ്രതിരോധ മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ പിങ്ക് പൗഡര്‍ ആകാശത്തുനിന്നും...
Popular News
മലയാളത്തിന്റെ ഭാവഗായകന്; പി ജയചന്ദ്രന് അന്തരിച്ചു
തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ...
ഐപിഎൽ 2025 മാർച്ച് 23ന്; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ്
ന്യൂഡൽഹി: 2025 ഐപിഎൽ മത്സരങ്ങൾ മാർച്ച് 23ന് ആരംഭിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഞായറാഴ്ച ബിസിസിഐ ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് രാജീവ് ശുക്ല ഐപിഎൽ...
മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് ജീവന്റെ തുടിപ്പ്; 67-കാരനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എ.കെ.ജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രൻ്റെ (67) കൈ അനങ്ങുന്നതായാണ് ആശുപത്രിയിലെ അറ്റൻ്റർ...
ലോസ് ഏഞ്ചൽസിലെ കാട്ടുതീ വ്യാപനം, ഓസ്കാർ നോമിനേഷൻ തീയതിയിൽ മാറ്റം
ഓസ്കാർ നോമിനേഷൻ തിയതിയിൽ മാറ്റം. നോമിനേഷനുകൾ ഈ മാസം 19ന് പ്രഖ്യാപിക്കും. തീരുമാനം ലോസ് ഏഞ്ചൽസിലെ കാട്ടുതീ വ്യാപനത്തെ തുടർന്ന്. നേരത്തെ ജനുവരി 17നാണ് നോമിനേഷനുകൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നത്. മാർച്ച്...
ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡിൽ തുടരും
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു....