ഷാര്‍ജ: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള ഒമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബറില്‍. ഒക്ടോബര്‍ 10 മുതല്‍ 15 വരെ അല്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് റിസപ്ഷന്‍ സെന്ററിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ആനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഫീച്ചറുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയടക്കം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
43 രാജ്യങ്ങളില്‍ നിന്നുള്ള 95 സിനിമകളാണ് പ്രദര്‍ശനത്തിലുള്ളത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചലച്ചത്രോത്സവും സംഘടിപ്പിക്കുന്നത്. അല്‍ സഹിയ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ചൈല്‍ഡ് ആന്‍ഡ് യൂത്ത് മേഡ് ഫിലിംസ് വിഭാഗത്തില്‍ 12, സ്റ്റുഡന്റ് ഫിലിം വിഭാഗത്തില്‍ 16, ജിസിസി ഹ്രസ്വചിത്ര വിഭാഗത്തില്‍ 8, രാജ്യാന്തര ഹ്രസ്വ ചിത്ര വിഭാഗത്തില്‍ 8, ആനിമേഷനില്‍ 28, ഡോക്യുമെന്ററി ഫിലിം വിഭാഗത്തില്‍ ഏഴ് , ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 16 എന്നിങ്ങനെ ഏഴ് വിവിധ വിഭാഗങ്ങളിലായി 95 ചിത്രങ്ങള്‍ മത്സരിക്കുമെന്ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിന്‍ത് അബ്ദുല്ല അല്‍ ഖാസിമി പറഞ്ഞു. 30 സിനിമകള്‍ ഈ വര്‍ഷം മിഡില്‍ ഈസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചാ പാനലുകളിലും കുട്ടികള്‍ക്ക് പങ്കെടുക്കാനാകും.