എന്താണ് ഷെൻഗെൻ വിസ എന്നറിയാമോ ?
ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, എസ്സ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ, ലക്സംബര്ഗ്, മാൾട്ട, നെതർലൻഡ്‌സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങള്‍ ഉള്‍പെട്ടതാണ് ഷെൻഗെൻ രാജ്യങ്ങൾ.
അതായത് യൂറോപ്പിലൂടെ ഒരു യാത്ര ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്കു പ്രയോജനപ്പെടുത്താവുന്ന ഒരു വിസയാണ് ഷെൻഗെൻ വിസ. നോർവെയും ഐസ് ലാൻഡും യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലെങ്കിലും ഷെൻഗെൻ വിസ അനുവദിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ ഈ വിസ അനുവദനീയമല്ല.
സാധാരണയായി മുതിർന്നവർക്ക് 90 ഡോളറാണ് ഷെൻഗെൻ വിസ അനുവദിച്ചു കിട്ടാനായി ഈടാക്കുന്ന ഫീസ്. കൂടാതെ, അപേക്ഷകന്റെ വയസ്, രാജ്യം, മറ്റു ഘടകങ്ങൾ എന്നിവയുടെ എല്ലാം അടിസ്ഥാനത്തിൽ ചിലപ്പോൾ ഫീസിളവിനും അർഹതയുണ്ട്.
ബന്ധുമിത്രാദികളെ സന്ദർശിക്കാൻ, അവധിയാഘോഷം, കല-കായിക പരിപാടികളുടെ ഭാഗമായി, ഔദ്യോഗിക സന്ദർശനം, മെഡിക്കൽ ആവശ്യങ്ങൾ, ചെറു പഠനങ്ങൾക്കും ഗവേഷണത്തിന്റെ ആവശ്യങ്ങൾക്കുമായി
ഷെൻഗെൻ വിസ പ്രയോജനപ്പെടുത്താം. സന്ദർശനത്തിന്റെ സ്വഭാവമനുസരിച്ചു ഓരോ വ്യക്തിയ്ക്കും സിംഗിൾ എൻട്രി വിസ, ഡബിൾ എൻട്രി വിസ, മൾട്ടി എൻട്രി വിസ എന്നിവയ്ക്കായി അപേക്ഷിക്കാവുന്നതാണ്. സ്ഥിരമായി ഷെൻഗെൻ രാജ്യങ്ങൾ സന്ദർശിക്കുന്ന ഒരു വ്യക്തിയ്ക്ക് ഏറ്റവും സൗകര്യപ്രദമായ വിസ അഞ്ചു വര്ഷം വരെ യാത്രകൾക്കു അനുമതിയുള്ള മൾട്ടി എൻട്രി വിസ, അഥവാ ഇ യു വിസയാണ്.