ദുരൂഹതകള്‍ മാത്രം ശേഷിപ്പിച്ചു അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം തേടിപ്പോയ കപ്പലും കാണാതായെന്നു റിപ്പോര്‍ട്ട്. നാല് വര്ഷം മുന്‍പ് തെളിവുകള്‍ അവശേഷിപ്പിക്കാതെ കാണാതായ വിമാനം തേടിപോയ തിരച്ചിൽ കപ്പലിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
കപ്പലും റഡാറുമായുള്ള ബന്ധം വിചേ്‌ഛേദിക്കപ്പെട്ടതായും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാഴ്ച തെരച്ചില്‍ നടത്തിയതിന് ശേഷമാണ് കപ്പല്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.
കപ്പലില്‍ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ജനുവരി 31ന് ഓഫ്‌ലൈനായി. ഇതുവരെ എഐഎസ് ബന്ധം സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലാണ് തെരച്ചിലിന് പോയിരിക്കുന്നത്. മലേഷ്യന്‍ വിമാനം കാണാതായത് പോലെ കപ്പലും കാണാതായെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ കഴിഞ്ഞ 22നാണ് പുനരാരംഭിച്ചത്.
നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനുള്ള ഏറ്റവും പുതിയ പ്രതീക്ഷയായി അവതരിച്ചതായിരുന്നു സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പൽ. 2014 മാർച്ച് 8ന് 239 പേരുമായി ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തെ കണ്ടെത്തുകയാണ് സീബെഡ് കണ്‍സ്ട്രക്ടറുടെ ലക്ഷ്യം. ഇതിനായി ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ കപ്പലാണ് തിരച്ചില്‍ നടത്താന്‍ പോയത്.
90 ദിവസത്തെ സമയപരിധിയാണ് കമ്പനിക്ക് അനുദവിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കപ്പല്‍ തെരച്ചില്‍ നടത്തുന്നത്. എട്ട് ആളില്ലാ മുങ്ങികപ്പലുകള്‍ സീബെഡ് കണ്‍സ്ട്രക്ര്‍ കപ്പിലിലുണ്ട്. ദിവസം 1200 കിലോമീറ്റര്‍ വരെ തെരച്ചില്‍ നടത്താന്‍ കപ്പലിന് ശേഷിയുണ്ട്.