ഷിരൂർ മണ്ണിടിച്ചിൽ: ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി; സോണാർ ചിത്രം പുറത്ത് വിട്ട് നേവി

Share

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്. സോണാർ ചിത്രം പുറത്തുവിട്ട് നേവി. കോൺടാക്ട് വൺ എന്ന സ്ഥലത്താണ് ട്രക്ക് ഉള്ളതെന്ന് 90 ശതമാനം നിഗമനം. ഇന്നലെയാണ് സൂചന ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചു കൂടുതൽ പരിശോധന നടത്തി.

ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നദിയോട് ചേർന്നാണ് സിഗ്നൽ ലഭിച്ചത്. അത് കേന്ദ്രീകരിച്ച് തെരച്ചിൽ പുരോഗിക്കുകയാണ്. രണ്ട് സിഗ്നലുകൾ ഗംഗാവാലി പുഴയുടെ സമീപത്ത് നിന്ന് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. സൈഡ് സ്കാൻ സോണാർ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്നലുകൾ കണ്ടെത്തിയത്. ഒരു സ്ഥാലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകൾ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.

തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയുിലും തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. ബൂം എസ്കവേറ്റർ ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്