ഒരു മലയാളിക്ക് വേണ്ടി നിങ്ങൾ ഇത്രപേർ വന്നില്ലെ എന്നാൽ ഞങ്ങൾക്ക് വേണ്ടി ആരും വന്നില്ല ഷിരൂരിൽ അർജുനൊപ്പം കാണാതായ ജഗന്നാഥന്റെ കുടുംബം

0

ഒരു മലയാളി ഉള്ളതിനാൽ ഇപ്പോഴും തിരച്ചിൽ നടക്കുന്നു അല്ലെങ്കിൽ റോഡും നന്നാക്കി അവർ പോയനെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ ജഗന്നാഥന്റെ ഭാര്യ ബേബി മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിനടിയിലായ ചായക്കട ഉടമയായ ലക്ഷ്മണന്റെ സഹോദരിയാണ് ബേബി ഭാര്യ സഹോദരന്റെ കടയിൽ ജോലി ചെയ്തുവരികയായിരുന്നു ജഗന്നാഥൻ ലക്ഷ്മണന്റെ കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത് ഇവരുടെയെല്ലാം മൃതദേഹം ലഭിച്ച എങ്കിലും ജഗന്നാഥനെ കുറിച്ച് ഒരു വിവരവുമില്ല.

രക്ഷാപ്രവർത്തനത്തിന്റെ വീഴ്ചകൾ ജഗന്നാഥന്റെ കുടുംബം എടുത്തു പറയുന്നു തുടക്കത്തിൽ ഒരു ജെസിബിയും രണ്ടോ മൂന്നും പോലീസുകാരും മാത്രമാണ് രക്ഷാപ്രവർത്തനം നടത്തിയത് ആദ്യത്തെ മൂന്നു ദിവസം അവരുടെ ശ്രദ്ധ റോഡ് ശരിയാകുക എന്നത് മാത്രമായിരുന്നു ഇതിന് ഇടയിലാണ് ചില മൃതദേഹങ്ങൾ കിട്ടിയത്.

അർജുനെ കാണാതായ വിവരം കേരളത്തിൽ അറിഞ്ഞപ്പോഴാണ് നല്ല വാർത്ത ആയതും രക്ഷാപ്രവർത്തനത്തിന്റെ ആളുകളും കൂടുതൽ സന്നാഹങ്ങളും എത്തിച്ചത് അർജുൻ അപകടത്തിൽ പെട്ടില്ലായിരുന്നുവെങ്കിൽ ഇത് സാധാരണ കാര്യമായി കണ്ട് പോലീസ് എഴുതി തള്ളിയനെ ജഗന്നാഥന്റെ കുടുംബത്തിന്റെ വാർത്തകൾ അറിയുമ്പോൾ കർണാടക സർക്കാരിന്റെ വലിയ അനാസ്ഥയാണ് തിരിച്ചറിയാൻ സാധിക്കുന്നുണ്ട് മനുഷ്യജീവന് ഒട്ടും വില നൽകാതെയാണ് കർണാടക അധികൃതർ തിരച്ചിൽ നടത്തിയത് ഇനിയുള്ള തിരച്ചിൽ അർജുനയും ജഗന്നാഥനെയും കണ്ടു കിട്ടട്ടെ എന്ന് കൂടി ജഗന്നാഥന്റെ കുടുംബം കൂട്ടിച്ചേർത്തു.