അനുഷ്കയുമായുള്ള വിവാഹം കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു: അക്തർ

Share

ബോളിവുഡ് താരം അനുഷ്ക ശർമയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചതായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. വിവാഹം താരങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്തം കൊണ്ടുവരുമെന്നും അത് സമ്മർദ്ദം സൃഷ്ടിക്കുമെന്നും അക്തർ ചൂണ്ടിക്കാട്ടി.

29–ാം വയസ്സിൽ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ നൽകുകയായിരുന്നു കോലി ചെയ്യേണ്ടതെന്നും അക്തർ അഭിപ്രായപ്പെട്ടു.വിരാട് കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അത്ര നേരത്തേ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അക്തർ വ്യക്തമാക്കി.

‘വിവാഹം ചെയ്യുന്നത് മോശം കാര്യമാണെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, നിങ്ങൾ ഇന്ത്യയ്‌ക്കായി കളിക്കുമ്പോൾ കുറച്ചുകാലം കൂടി അതിൽ ശ്രദ്ധിക്കണമായിരുന്നു. ആരാധകർക്ക് കോലിയെന്ന് വച്ചാൽ ജീവനാണ്. ആ സാഹചര്യത്തിൽ കഴിഞ്ഞ 20 വർഷമായി ആരാധകർ നൽകുന്ന സ്നേഹം മികച്ച ബാറ്റിങ്ങിലൂടെ തിരികെ നൽകാൻ കോലിയും ബാധ്യസ്ഥനാണ്’ – അക്തർ വിശദീകരിച്ചു.

വിവാഹം കളിക്കാരന്റെ കരിയറിനെ ബാധിക്കുമോയെന്ന ചോദ്യത്തിന്, ‘ബാധിക്കും’ എന്നായിരുന്നു അക്തറിന്റെ മറുപടി. ഭാര്യയും കുഞ്ഞുങ്ങളുമാകുന്നതോടെ കളിയിൽ പഴയപോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്ന് അക്തർ ചൂണ്ടിക്കാട്ടി.

Read more

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

മുംബൈ: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം 'ദി ഒഡീസി'യുടെ പ്രീമിയർ

സിനിമാ ലോകത്തിന് കനത്ത നഷ്ടം; ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; വിടപറഞ്ഞത് അർബുദത്തെ തോൽപ്പിച്ച പോരാളി

സിനിമാ ലോകത്തിന് കനത്ത നഷ്ടം; ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; വിടപറഞ്ഞത് അർബുദത്തെ തോൽപ്പിച്ച പോരാളി

സിഡ്നി: ലോകസിനിമയെ വിസ്മയിപ്പിച്ച 'ജുറാസിക് പാർക്ക്' ചിത്രങ്ങളിലൂടെ പ്രശസ്തനായ വിഖ്യാത ഹോളിവുഡ് നടൻ സാം നീൽ വിടവാങ്ങി. അർബു

'ചിത്രങ്ങൾ ഇനി സുരക്ഷിതം'; ഇൻസ്റ്റഗ്രാമിൽ നിന്ന് മ്യൂസ് ഇമേജ് പിൻവലിച്ച് മെറ്റ

'ചിത്രങ്ങൾ ഇനി സുരക്ഷിതം'; ഇൻസ്റ്റഗ്രാമിൽ നിന്ന് മ്യൂസ് ഇമേജ് പിൻവലിച്ച് മെറ്റ

ഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ച വിവാദ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് ഫീച്ചര്‍ നീക്കം ചെയ്ത് മെറ്റ. നാല് ദിവസം മുന്‍പ് അവതരിപ്പിച്