തെന്നിന്ത്യന്‍ നടി ശ്രിയ ശരണിന്റെ ഭര്‍ത്താവിന് കൊവിഡ് രോഗലക്ഷണങ്ങള്‍

Share

കോവിഡ് 19 ലക്ഷണങ്ങളെത്തുടര്‍ന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് ആന്‍ഡ്രൂ കൊസ്ചീവ് ഐസൊലേഷനില്‍. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് രൂക്ഷമായി വ്യാപിച്ചിരുന്ന സ്‌പെയിനിലാണ് ഇരുവരും താമസിച്ചിരിന്നത്. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ ബാര്‍സലോണയിലെ ആശുപത്രിയില്‍ ഭര്‍ത്താവ് ചികിത്സ തേടിയെന്നാണ് ശ്രിയ പറയുന്നത്. നിലവില്‍ ഭര്‍ത്താവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ശ്രിയ വ്യക്തമാക്കി.

എന്നാല്‍ ആശുപത്രിയില്‍ നിന്നും എത്രയും പെട്ടെന്ന് പോകാനും ഇല്ലെങ്കില്‍ രോഗമില്ലാത്തവര്‍ക്ക് ഇവിടെ നിന്ന് രോഗം പിടിപെടുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞെതെന്ന് ശ്രിയ പറയുന്നു. ഇതേതുടര്‍ന്നാണ് ആന്‍ഡ്രൂ വീട്ടിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. റഷ്യന്‍ പൗരനായ ആന്‍ഡ്രൂ കെസ്ചീവിനെ 2018 ലാണ് ശ്രിയ വിവാഹം ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും നിലവില്‍ താമസിക്കുന്ന സ്‌പെയിനില്‍ 17000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ