ടൈറ്റാനിയം ജോലി തട്ടിപ്പ് : പ്രധാന പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ

Share

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.

പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ ഇതുവരെയും പിടികൂടാൻ ആയില്ല. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസാണ് ജീവനക്കാർ കൂടി ഉൾപ്പെട്ട ലക്ഷങ്ങളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

Read more

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി. രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നൽകുന്ന