സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം ഏതാണെന്ന് അറിയാമോ?കേരളമോ ,മുംബൈയോ ഒന്നുമല്ല സിക്കിമിന് ആണ് ആ സ്ഥാനം. ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലം രാജ്യ തലസ്ഥാനവും.
അമേരിക്ക ആസ്ഥാനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസും നതാന്‍ അസോസിയേറ്റ്സും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.തൊഴിലിടങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, സ്ത്രീകളുടെ ജോലിസമയത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കഠിനശിക്ഷ ഉറപ്പാക്കുന്നത് തുടങ്ങിയവയാണ് സിക്കിമിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
ഒന്നാം സ്ഥാനത്തെത്തിയ സിക്കിമിന് 40 പോയന്റ് ലഭിച്ചപ്പോള്‍ ഡല്‍ഹിക്ക് 8.5 പോയന്റാണ് ലഭിച്ചത്. ഏഴാം സ്ഥാനമാണ് കേരളത്തിനു ലഭിച്ചത് . പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പോയിന്റ് നിലയില്‍ തെലങ്കാന(28.5), പുതുച്ചേരി(25.6), കര്‍ണാടക(24.7), ഹിമാചല്‍പ്രദേശ്(24.2), ന്ധ്രാപ്രദേശ് (24.0), കേരളം (22.2), മഹാരാഷ്ട്ര (21 4), തമിഴ്‌നാട് (21.1 തൊട്ടുപിന്നില്‍ ), ഛത്തീസ്ഗഢ് (21.1) എന്നീ സംസ്ഥാനങ്ങളാണ് സിക്കിമിനു പിറകിലുള്ള സംസ്ഥാനങ്ങള്‍.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകള്‍ക്കു മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങളാണ് സിക്കിം, കര്‍ണാടക തമിഴ്‌നാട് എന്നിവ.വനിതാ സംരംഭകര്‍ക്ക് വേണ്ടത്ര പ്രോല്‍സാഹനം നല്‍കാത്തതും ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതിലെ താമസവും സ്ത്രീകള്‍ രാത്രിയില്‍ ജോലി ചെയുന്നതിലെ വിലക്കുമാണ് ഡല്‍ഹിയെ പട്ടികയില്‍ പിന്നിലാക്കിയത്.