ആരുകണ്ടാലും പറയും 'സില്‍ക്ക് സ്മിത' തന്നെ; സോഷ്യല്‍ മീഡിയയില്‍ താരമായി പെണ്‍കുട്ടി

ആരുകണ്ടാലും  പറയും 'സില്‍ക്ക് സ്മിത' തന്നെ; സോഷ്യല്‍ മീഡിയയില്‍ താരമായി പെണ്‍കുട്ടി
silk-smitha-.1570902793

എൺപതുകളിലെയും, തൊണ്ണൂറുകളിയിലെയും തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു സിൽക്ക് സ്മിത. ഗ്ലാമർ  വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ച താരം ഏറെ ദുരൂഹതകൾ നിറച്ച്  തന്റെ 36 റാം വയസ്സിൽ ആത്മഹത്യയുടെ  തന്റെ സിനിമ ജീവിതം അവസാനിപ്പിച്ചു. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ സ്മിത അഭിനയിച്ചു. മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടനൊപ്പവും,  തമിഴിൽ രജനീകാന്ത്, കമൽഹാസൻ അടക്കമുളള നടന്മാർക്കൊപ്പവും സ്മിത വേഷമിട്ടു.

ഇപ്പോൾ സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ടിക് ടോക് വീഡിയോയിലൂടെ താരം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.  സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. ഈ വീഡിയോ സോഷ്യൽ മീഡിയയാകെ വൈറലായിക്കൊണ്ടിരിക്കയാണ്. വീഡിയോയിലെ പെൺകുട്ടിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ സ്മിതയുടെ അപാരയാണെന്നേ പറയു. വീഡിയോ കണ്ടവരൊക്കെ പെൺകുട്ടി സിൽക്ക് സ്മിതയെ ഓർമിപ്പിക്കുവെന്നാണ് പറയുന്നത്.

തമിഴിൽ വിനു ചക്രവ‍ർത്തിയുടെ ‘വണ്ടിചക്ര’ എന്ന ചിത്രത്തിലൂടെയാണ് സിൽക്ക് സ്മിത അഭിനയരംഗത്ത് എത്തുന്നത്. 1979ൽ ‘ഇണയെത്തേടി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. ചിരഞ്ജീവി, മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം സിൽക്ക് അഭിനയിച്ചു. 1996 ൽ ചെന്നൈയിലെ തന്റെ വീട്ടിൽവച്ച് സ്മിത ആത്മഹത്യ ചെയ്തു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു