സിംഗപ്പൂര്‍ : സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഏപ്രില്‍ ആദ്യവാരം മുതല്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുവാനുള്ള മുന്‍തീരുമാനത്തില്‍ നിന്ന് ഇന്ത്യയിലും വൈറസ് പടരുന്ന സാഹചര്യത്തില്‍ മെയ് മാസം മുതല്‍ സര്‍വീസുകള്‍ തുടങ്ങിയാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തുകയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്.
മാര്‍ച്ച് 29 വരെ ഇന്റര്‍നാഷണല്‍ വിമാനസര്‍വീസുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുകയാണ് .എന്നാല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് ഈ നിരോധനം നീട്ടുമെന്ന ധാരണയാണ് എയര്‍ലൈന്‍സുകള്‍ പ്രതീക്ഷിക്കുന്നത് . കൂടാതെ ഇന്ത്യയിലേക്കും തിരിച്ചു സിംഗപ്പൂരിലേക്കും വരുന്നവര്‍ 14 മുതല്‍ 28 വരെ വീടുകളില്‍ തന്നെ താമസിക്കണമെന്ന നിര്‍ബന്ധിത നിയമം ഉള്ളതില്‍ യാത്രക്കാരുടെ എണ്ണവും വളരെ കുറവാണ് . അതുകൊണ്ട് തന്നെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയാണ് പ്രധാന എയര്‍ലൈന്‍ കമ്പനികളെല്ലാം. വ്യോമയാന മേഖല സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിടുന്ന സമയമാണിത് .