സിംഗപ്പൂര്‍ : നാസ് ഡെയിലി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.മൂത്രം ഉള്‍പ്പെടെയുള്ള മലിനജലം എങ്ങനെയാണ് സിംഗപ്പൂര്‍ കുടിവെള്ളമാക്കി മാറ്റുന്നതെന്ന് വളരെ ലളിതമായി നാസ് ഡെയിലി അവതരിപ്പിച്ചു.ഒരുവിഭാഗം അറപ്പോടെ വീഡിയോയെ സമീപിച്ചപ്പോള്‍ മറ്റൊരു വിഭാഗം സിംഗപ്പൂരിന്‍റെ പുനചംക്രമണപ്രക്രിയയെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ടു വരുന്നുണ്ട്.
വളരെ ചെറിയ രാജ്യമായ സിംഗപ്പൂര്‍ കുടിവെള്ളക്ഷാമം ലഘുകരിക്കുന്നത് ഇത്തരത്തിലുള്ള അത്യാധുനികസാങ്കേതികവിദ്യ ഉപയോഗിച്ചാണ്.ഇത്തരത്തില്‍ കുടിവെള്ളത്തിനു വരെ യോഗ്യമാക്കുന്ന വെള്ളം പോലും വികസ്വര രാജ്യങ്ങളിലെ സാധാരണക്കാര്‍ കുടിക്കുന്ന വെള്ളത്തിനേക്കാള്‍ മാലിന്യവിമുക്തമാണ്.