സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുവാനുള്ളവരുടെ കണക്കുകള്‍ ശേഖരിക്കുന്നു , നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്കായി സമ്മര്‍ദം ചെലുത്തും

0

സിംഗപ്പൂര്‍ : കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിമാന സര്‍വീസുകളുടെ നിരയില്‍ സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുകള്‍ ഇല്ല. ഇതോടെ ഒരു മാസത്തിലേറെയായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിംഗപ്പൂര്‍ മലയാളികള്‍ നിരാശയിലാണ്. ഈ അവസരത്തില്‍ സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുവാനുള്ള ആവശ്യക്കാരുടെ എണ്ണം ശേഖരിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി എക്സ്പ്രസ്.

സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജരില്‍ തമിഴ് ആളുകള്‍ കഴിഞ്ഞാല്‍ മലയാളി സമൂഹമാണ്‌ കൂടുതല്‍ എന്ന കണക്കുകള്‍ നിലനില്‍ക്കുമ്പോഴും കേരളത്തിലേക്ക് സര്‍വീസുകള്‍ നല്‍കാത്തത് നിരാശാജനകമാണ്. നിലവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ , പഠനം പൂര്‍ത്തിയാക്കിവര്‍ , ഗര്‍ഭിണികള്‍ , രോഗികള്‍ എന്നിങ്ങനെ നാട്ടിലേക്കു അത്യാവശ്യമായി പോകുവാന്‍ കാത്തിരിക്കുന്ന നിരവധി മലയാളികള്‍ സിംഗപ്പൂരില്‍ താമസിക്കുന്നുണ്ട്. വിസ നീട്ടി നല്‍കി കിട്ടിയാല്‍ത്തന്നെ വാടകയും മറ്റു ചിലവുകളും വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ പലര്‍ക്കും.സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പൂരിലെ മലയാളികള്‍.

എല്ലാവരും താഴെ നൽകിയിട്ടുള്ള ലിങ്കില്‍ പൂരിപ്പിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.

Pravasi Express is collecting the numbers of Keralites stranded in Singapore due to Travel Ban to support relevant authorities to arrange special flights to kerala.