ലണ്ടന്‍ : “നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും “,പണ്ട് കാലം മുതല്‍ നിലനിന്നിരുന്ന ഒരു പഴഞ്ചൊല്ലാണിത് .അതുകൊണ്ട് നീര്‍ക്കൊലിയെ അത്ര ചെറുതായി കാണണ്ടാ എന്നാണ് പഴമക്കാര്‍ ഉദ്ദേശിച്ചത് .അതുപോലെ ലോകഭൂപടത്തില്‍ ഇത്തിരിക്കുഞ്ഞനായ സിംഗപ്പൂരിനെയും അത്ര ചെറുതാക്കി കാണേണ്ടതില്ല എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് . വരും നാളുകളില്‍ ലോകത്തെ നിയന്ത്രിക്കുന്ന രാജ്യങ്ങളില്‍ സിംഗപ്പൂരും.
പ്രകൃതി കനിഞ്ഞരുളിയ വിഭവങ്ങളോ ,വേണ്ടത്രെ മാനവവിഭവ ശേഷിയോ ഇല്ലാത്ത സിംഗപ്പൂര്‍ എത്രെ കിണഞ്ഞു ശ്രമിച്ചാലും ഇവയെല്ലാമുള്ള രാജ്യങ്ങളുടെ ഏഴയല്‍വക്കത്തു വരില്ല എന്നാണ് മലേഷ്യയില്‍ നിന്ന് വിഭജിച്ചു സിംഗപ്പൂര്‍ എന്ന പുതിയ രാഷ്ട്രം പിറവിഎടുത്തപ്പോള്‍ വന്‍കിട രാഷ്ട്രങ്ങള്‍ വിലയിരുത്തിയത് . എന്നാല്‍ ഉപ്പോളം വരും ഉപ്പിലിട്ടത് എന്ന് 5 ദശാബ്ദത്തിനു ശേഷം സിംഗപ്പൂര്‍ തെളിയിക്കുകയാണ് .
ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന നാലു പ്രധാന സാമ്പത്തിക ശക്തികളാണു റഷ്യ, ഇന്ത്യ, ചൈന, ബ്രസീല്‍. ഇതിനു പിന്നാലെ സൗത്ത് ആഫ്രിക്ക, ഇന്തോനേഷ്യ, കൊറിയ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും വരും. വരും നാളുകളില്‍ ലോകത്തെ നിയന്ത്രിക്കുന്നത് ഇവരാകും. പുതിയതായി ഇറക്കിയ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനവും ഇളകി. ഒമ്പതില്‍ നിന്നു പത്താം സ്ഥാനത്തേക്ക് . റഷ്യയാണ് ഇന്ത്യയെ മറികടന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ബ്രിട്ടണെ മറികടന്നു ബ്രസീല്‍ ആറാം സ്ഥാനത്തെത്തി . ഇതാദ്യമായാണു ബ്രിട്ടന്‍ പട്ടികയില്‍ താഴോട്ട് വരുന്നത്. സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് ബിസിനസ് റിസേര്‍ച്ചിന്റെ വാര്‍ഷിക ലോക സാമ്പത്തിക ലീഗിലാണ് ഇക്കാര്യം അറിയിച്ചത്. പട്ടികയില്‍ ബ്രിട്ടണ് ഏഴാം സ്ഥാനമാണ് ഉള്ളത്. യുഎസ് , ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി. ബ്രസീല്‍ അതിവേഗം വളരുന്നതിന്റെ സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണു ബ്രസീല്‍ . ഫുട്‌ബോളിനും വൃത്തികെട്ട നഗരങ്ങള്‍ക്കും പേരുകേട്ട രാജ്യമാണ ബ്രസീല്‍ . വളരെ വിശാലമായ പ്രകൃതി വിഭവങ്ങളാണ് ഈ രാജ്യത്തിന്റെ സ്വത്ത്. സ്വര്‍ണം, വെള്ളി എന്നിവയുടെ ഖനികളും എണ്ണ സമ്പന്നമായ തീരങ്ങളും ആമസോണിലെ ധാതുശേഖരവും ബ്രസീലിനെ സമ്പുഷ്ടമാക്കുന്നു. നിക്ഷേപം നടത്താനുള്ള മികച്ച രാഷ്ട്രീയ അന്തരീക്ഷവും ഈ രാജ്യത്തിനു സഹായകമായി. ചൈനയെ അപേക്ഷിച്ചു മികച്ച ജനാധിപത്യ വ്യവസ്ഥയാണു ബ്രസീലില്‍ നിലനില്‍ക്കുന്നത്. ആമസോണ്‍ മേഖലയിലാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്.
എങ്കിലും യൂറോപ്പിലെ സാബത്തിക മാന്ദ്യം ചെറിയ രീതിയിലെങ്കിലും സിംഗപ്പൂരിനെയും ബാധിച്ചു എന്നാണ് ആദ്യപാദത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് .