സംഗീത ഉപകരണവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷാല്‍. ട്വിറ്ററിലൂടെയായിരുന്നു ശ്രേയ ഘോഷാലിന്റെ വിമര്‍ശനം.
”സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സംഗീതജ്ഞരോ അല്ലെങ്കില്‍ സംഗീത ഉപകരണങ്ങള്‍ കൈവശമുള്ളവരോ അവരുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് താത്പര്യമില്ലെന്ന് തോന്നുന്നു. എന്തായാലും നന്ദി.. പാഠം പഠിച്ചു”- എന്നായിരുന്നു ശ്രേയ ഘോഷാല്‍ ട്വിറ്ററില്‍ കുറിച്ചത്.
സംഭവം വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രംഗത്തെത്തി.
”ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍ നിന്നും ചോദിച്ചറിയുന്നതാണ്”- സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ട്വിറ്ററില്‍ കുറിച്ചു.
ലോകം മുഴുവൻ കൈ നിറയെ ആരാധകരുള്ള സംഗീത പ്രേമികൾ ഒന്നടങ്കം ആരാധിക്കുന്ന ഒരു ഗായികയാണ് ശ്രയ ഘോഷാൽ. ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ആസാമീസ്, നേപ്പാൾ, ഒറിയ, ബോജ്പുരി, പഞ്ചാബ്, തുളു എന്നീ ഭാഷകളിൽ തന്റെ സ്വരമാധുര്യംകൊണ്ട് സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.