പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ അനുപമ; ഫാ.കാട്ടുതറയുടെ സംസ്‌കാരത്തിനെത്തിയ കന്യാസ്ത്രീകളെ പുറത്താക്കി

0

ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമെയേയും സംഘത്തെയും പള്ളിമേടയില്‍ നിന്നും പുറത്താക്കി.  
പള്ളിമുറ്റത്തു നിന്ന് കൂടുതല്‍ പ്രതികരികരണമൊന്നും വേണ്ടെന്നും മടങ്ങിപ്പൊക്കോണമെന്നും പറഞ്ഞുകൊണ്ട് ഫ്രാങ്കോ അനുകൂലികളായ ഒരുപറ്റം ആളുകള്‍ രംഗത്തെത്തുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. 

 വൈകിട്ട് നാലരയോടെയാണ് ഫാ. കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി സിസ്റ്റര്‍ അനുപമ മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ത്തലയില്‍ എത്തിയത്. പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം വിശ്വാസികള്‍ പറഞ്ഞതോടെ അനുപമ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോവുകയായിരുന്നു. 
ഒടുവില്‍ ഇടവക വികാരി ഇടപെട്ട് ‘ഇത് സിസ്റ്ററുടെ കൂടി ഇടവകയാണെന്നും അവര്‍ക്ക് പറയാനുള്ളത് പറയാന്‍ അവകാശമുണ്ടെന്നും’ പറഞ്ഞതോടെയാണ് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. 
സംഘര്‍ഷങ്ങള്‍ക്കിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളെ കണ്ടത്. അച്ഛനും ഞങ്ങളും നിലകൊണ്ടത് സത്യത്തിനു വേണ്ടിയാണെന്നും മരണത്തിലെ ദുരൂഹത സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അറിയാന്‍ കഴിയൂ എന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്ത കന്യാസ്ത്രീക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്ന്‍ വൈദികനാണ് ഫാ.കുര്യാക്കോസ് കാട്ടുതറ. കന്യാസ്ത്രീക്ക് അനുകൂലമായി സാക്ഷി പറഞ്ഞതിനെ തുടര്‍ന്ന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയ്ക്കെതിരെ ജലന്ധര്‍ രൂപത പ്രതികാര നടപടി എടുത്തിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീട്ടിന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.