സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് തിങ്കളാഴ്ച പ്രാദേശിക അവധി

0

തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ച (15/01/24) ആറ് ജില്ലകൾക്ക് അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കൽ എന്നിവ പ്രമാണിച്ചാണ് അവധി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണു പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ജനുവരി 15നാണ് ശബരിമല മകരവിളക്ക് മഹോത്സവം.