തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേരും കണ്ണൂര്‍ സ്വദേശികളാണ്. ഇവരില്‍ അഞ്ചുപേരും വിദേശത്തുനിന്നുവന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
21 പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് 19 പേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കുമാണ് ഫലം നെഗറ്റീവായത്. 408 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 പേര്‍ ചികിത്സയിലാണ്. 408 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 46203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതിൽ 398 പേർ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19756 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തീരുന്നത് വരെ മുഖ്യമന്ത്രി എല്ലാ ദിവസവും മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കി.