“പാടാൻ കഴിയില്ലെന്നല്ല, പക്ഷേ ഇനി പാടാൻ ഞാൻ ഇല്ല,” തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകി ഇത് പറയുമ്പോൾ ഏതാണ്ട് 60 വർഷത്തോളം സിനിമയിൽ അലിഞ്ഞു ചേർന്ന ആ മധുര സ്വരത്തിൽ ഒരു ഇടർച്ച. 1957-ൽ തമിഴിലും മലയാളത്തിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ച് 48,000-ത്തിലധികം ഗാനങ്ങൾ പാടിയ ജാനികയുടെ അവസാന ഗാനം മലയാളത്തിലാകുന്നത് യാദൃച്ഛികതയാകാം. “അതെ, അത് യാദൃച്ഛികമായി സംഭവിച്ചതാണ്. ഞാൻ മനസ്സിൽ ഈ തീരുമാനം എടുത്തിരിക്കുമ്പോൾ എന്നെ തേടി വന്ന അവസാന ഗാനം ആ താരാട്ടു പാട്ടാകട്ടെ എന്ന് ഞാനും കരുതി,” ജാനകി പറയുന്നു. അനൂപ് മേനോനും മീരാ ജാസ്മിനും അഭിനയിക്കുന്ന 10 കൽപനകൾ എന്ന ചിത്രത്തിലെ ഒരു താരാട്ട് പാട്ടോടു കൂടിയാണ് ജാനകി ഗാനരംഗത്തു നിന്നും വിടപറയുന്നത്. “ഇതായിരിക്കും എന്റെ അവസാന ഗാനം. ഇനി ഞാൻ റെക്കോർഡിങ്ങിലോ പൊതുവേദികളിലോ പാടില്ല,” ജാനകി പറഞ്ഞു. നാല് ദേശീയ അവാർഡുകളും 32 സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയ ജാനകി 2013-ൽ രാഷ്ട്രം നൽകിയ പത്മഭൂഷൻ “വൈകിപ്പോയി” എന്നു പറഞ്ഞ് നിരസിക്കുകയുണ്ടായി. രാഷ്ട്രം പ്രഗത്ഭയായ ഒരു കലാകാരിയോട് കാട്ടിയ അനാദരവ് തന്നെയായിരുന്നു അത്. “എനിക്ക് പ്രായമായി. നിരവധി ഭാഷകളിൽ ഞാൻ പാടുകയും ചെയ്തു. ഇനി എനിക്ക് വിശ്രമം വേണം. പുതിയവർ കടന്നു വരട്ടെ,” 78-ആം വയസ്സിൽ ജാനകി ഇതു പറയുമ്പോൾ സംഗീതലോകത്തിന് അതൊരു വിടവാങ്ങൽ പ്രഖ്യാനമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല.
Latest Articles
ലോസ് ഏഞ്ചൽസിലെ കാട്ടുതീ വ്യാപനം, ഓസ്കാർ നോമിനേഷൻ തീയതിയിൽ മാറ്റം
ഓസ്കാർ നോമിനേഷൻ തിയതിയിൽ മാറ്റം. നോമിനേഷനുകൾ ഈ മാസം 19ന് പ്രഖ്യാപിക്കും. തീരുമാനം ലോസ് ഏഞ്ചൽസിലെ കാട്ടുതീ വ്യാപനത്തെ തുടർന്ന്. നേരത്തെ ജനുവരി 17നാണ് നോമിനേഷനുകൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നത്. മാർച്ച്...
Popular News
ലബനന്റെ സ്ഥിരതയ്ക്ക് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പാക്കണം: ജിസിസി സെക്രട്ടറി ജനറൽ
ദുബായ്: ലബനനിൽ ശാശ്വത സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, പ്രത്യേകിച്ചും 1701-ാം പ്രമേയം, തായിഫ് കരാർ എന്നിവ നടപ്പാക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ...
‘ഇനി ഭാരത് സീരിസിൽ കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം
ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ...
പുഷ്പ ടു പ്രദര്‍ശനത്തിനിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്ജുന് സ്ഥിരം ജാമ്യം
പുഷ്പ ടു പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട സ്ത്രീ മരിച്ച കേസില്‍ നടന് അല്ലു അര്ജുന് ജാമ്യം നല്കി നാംബള്ളി മജിസ്ട്രേറ്റ് കോടതി. അമ്പതിനായിരം രൂപയും രണ്ടാള് ജാമ്യവും എന്നീ...
മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന് മരിച്ചു
മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസ്സുകാരന് മരിച്ചു. മധ്യപ്രദേശ് സ്വദേശി ഒമ്പതു വയസ്സുകാരന് പ്രഭാ ദയാലാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ...
അവിവാഹിതരായ പങ്കാളികൾക്ക് ഒരുമിച്ച് പാർക്കാൻ ഇനി മുറി നൽകില്ല: ഓയോ
മീററ്റ്: അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുതൽ ഓയോ റൂമിൽ താമസിക്കാനാകില്ല. മീററ്റിലാണ് ഓയോ പുതിയ ചെക്ക് - ഇൻ റൂൾ നയം നടപ്പിലാക്കിയിരിക്കുന്നത്. ഹോട്ടൽ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ വൻ ശ്രദ്ധനേടിയ...