സിംഗപ്പൂർ മലയാളി സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ഒ.വി.വിജയൻ സ്മാരക സമിതിയുടെ സഹകരണത്തോടെ നടത്തുന്ന ഖസാക്ക് @50 സെമിനാർ.

0

മലയാളഭാഷയ്ക്ക് പുതിയ മാനങ്ങൾ നൽകിയ ഒ.വി.വിജയന്റെ ശാശ്വത സ്മരണ നിലനിർത്തുന്നതിനുവേണ്ടിയുള്ള അശ്രാന്ത പരിശ്രമങ്ങളാണ് ഒ.വി.വിജയൻ സ്മാരക സമിതി നടത്തുന്നത്. മലയാള നോവൽ സാഹിത്യത്തിന് പുതിയ ഭാവുകത്വം നൽകിയ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകൃതമായിട്ട് 50 വർഷം പിന്നിട്ടിരിക്കുന്നു.


2019 ജൂൺ മുതൽ 2020 ജൂൺ വരെ തസ്രാക്കിലെ വിജയൻ സ്മാരകത്തിൽ ഒട്ടേറെ പരിപാടികൾ ആവിഷ്കരിച്ച് ഖസാക്ക് @50 എന്നപേരിൽ പ്രവർത്തികമാക്കുന്നുണ്ട്.
തസ്രാക്കിനു പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ, സിംഗപ്പൂർ, ദുബായ്, അബുദാബി, ദോഹ, മസ്‌ക്കറ്റ്, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ സംഘടിപ്പിക്കാൻ സമിതി തീരുമാനിച്ചിരുന്നു.

സിംഗപ്പൂരിലെ ‘ഖസാക്ക് സുവർണ്ണ ജൂബിലി ആഘോഷം’ ഈ ശനിയാഴ്ച (ഫെബ്രുവരി 1ന് 3മണിയ്ക്ക്) വുഡ്ലാന്റ്‌സ് ലൈബ്രറിയിൽ നടക്കുന്നു. പ്രസ്തുത ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് സേതു, ഒ.വി.വിജയൻ സ്മാരക സമിതി അംഗങ്ങൾ ശ്രീ. ടി.കെ.നാരായണദാസ്, ഡോ.സി.പി.ചിത്രഭാനു തുടങ്ങിയവർ പങ്കെടുക്കുന്നു. ഏവർക്കും സ്വാഗതം.

Khasak@50 Event by SMLF